Tuesday 8 April 2008

ബാലസ്വപ്നം

വില്ല്യം ഹോഫിന്റെ .A BOYS SONG.. എന്ന കവിതയെ 9.ബിയിലെ കുട്ടികള്‍ വിവര്‍ത്തനം

ച്ചെയ്യ്‌ തത്‌

ബാലസ്വപ്നം

എവിടെയാ ജലാശയം ആഴത്തില്‍ തിളങ്ങുന്നു

എവിടെയാ മത്സ്യം ഉരങ്ങാതെ കിടക്കുന്നു

പുഴയൊഴുകും പുല്‍മേട്ടിന്‍ വിരിമറിലൂടെ

പോകുന്നു ഞാനും കൂട്ടയി കുട്ടനും

എവിടെയാ കരിങ്കുരുവി പാടുന്നു

എവിടെയാ പിച്ചക മലരുകള്‍ചിരിക്കുന്നു

എവിടെയാ കുഞ്ഞുപക്ഷി ചിലക്കുന്നു

ആവഴിയേ പോകുന്നു ഞാനും കുട്ടനും

പുല്‍ വെട്ടികള്‍ പുല്‍ വെട്ടുന്നതെവിടെയോ

എവിടെയാ ഹരിതാഭമാം ചാരുതകൂടണയും

തേനീച്ചകളെവിടെയൊ അതണെന്റെയും കുട്ടന്റെയും വഴി

തണല്‍ വീശും മരമെവിടെയൊ

ചെങ്കുത്തായ ചരിവേവിടെയൊ

പൊന്‍ മണി വിളയും പാടങ്ങളെവിടെയാ

ആവഴിയെ പോകുന്നു ഞാനും കുട്ടനും

ആണ്‍പൈതങ്ങള്‍ വിളയാടുന്നതെവിടെയൊ

ഓടിക്കുന്നവര്‍ പെണ്‍ പൈതങ്ങളെ

ശണ്‌ഠ കൂടുമാ പൈതങ്ങള്‍ തമ്മിലും

അറിയില്ലെനിക്ക്‌ ആവഴിയൊന്നുമെ

പുഴയൊഴുകും പുല്‍മേട്ടിന്‍ വിരിമാറിലൂടെ

ഇഷ്ടമാണെനിക്ക്‌ വിളയാടാന്‍ഇഷ്ടമാണെനിക്ക്‌

കാടും മലയും പുല്‍പരപ്പുംആവഴിയെ പോകുന്നുന്നു ഞാനും കുട്ടനും.

9. ബി.യിലെകുട്ടികള്‍

യാചക സുന്ദരി


.കൈകള്‍ പിണച്ചു തന്‍ മാറില്‍


പാദങ്ങളോ നഗ്നമായ്‌


വിശ്വസുന്ദരിയായവള്‍ വിളങ്ങുന്നു.


മന്നവേന്ദ്ര തന്‍ മുന്നിലെത്തുന്നു.


ആനയിച്ചവളെ കിരീടവും ചെങ്കോലുമായ്‌.


കാര്‍മുകിലോരത്തെ ചന്ദ്രനെപ്പോലവള്‍ തിളങ്ങി


സ്വര്‍ണാഭമാം പൂമേനിയുമായ്‌.


മിന്നിയവളുടെ മാന്മിഴിയും കാര്‍കൂന്തലും


മാലാഖ പോലെ ശ്രീയാര്‍ന്ന മുഖം ലജ്ജയാല്‍ കുനിഞ്ഞു പോയ്‌


ഇവള്‍ തന്നെയെന്‍ പട്ടമഹഷിയെന്നോതിയാമന്നനും.


തുഷാര.എസ്‌


[ലോര്‍ഡ്‌ ടെന്നിസന്റെ THE BEGGAR MAID എന്ന കവിതയുടെ വിവര്‍ത്തനം]

Monday 7 April 2008

ആദരാഞ്ജലികള്‍


നാടകത്തിനും കവിതക്കും മാര്‍ച്ച്‌ നഷ്ടമാക്കിയത്‌...




കെ.ടി. മുഹമ്മദ്‌

അണിയറയിലും അരങ്ങിലും തന്റ ജീവിതസ്പന്ദനങ്ങളവശേഷിപ്പിച്ച്‌ ഈനാടകാചാരീയന്‍ നമ്മെവിട്ടുപോയി. നാടകം ഹറാമായിരുന്ന സമുദായത്തില്‍ നിന്നും കെ.ടി നാടകമെഴുതി,കളിച്ചു,വിജയിച്ചു. അദ്ദേഹത്തിന്റെ 'ഇതു ഭൂമിയാണ്‌' എന്ന നാടകം മുസ്ലീം സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നു കാണിക്കുന്നു. വിശപ്പാണ്‌ ഏറ്റവും വലിയ ജീവിത സത്യമെന്ന് തന്റെ 'സൃഷ്ടി' യിലൂടെ അദ്ദേഹം ലോകത്തോട്‌ പറഞ്ഞു. നാടകത്തില്‍ സംഭാഷണത്തെക്കള്‍ അഭിനേതാക്കളുടെ ചെയ്തികള്‍ക്കാണ്‌ അദ്ദേഹം പ്രാധാന്യം കല്‍പ്പിച്ചത്‌.കറവറ്റപശു,സൃഷ്ടി,സ്ഥിതി,സംഹരം,സംഗമം,സമന്വയം,കാഫര്‍ നാല്‍കവല തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളാണ്‌.



കടമ്മനിട്ട രാമകൃഷ്ണന്‍'



നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം' എന്ന കവിതയിലൂടെയാണ്‌ ഞങ്ങള്‍ ഈ കവിയെ അറിയുന്നത്‌'. മലയാളകവിതയുടെ ശക്തിയും ആവേശവുമായിരുന്നു കടമ്മനിട്ട കവിതകള്‍. കവിത ഉച്ചത്തില്‍ ചൊല്ലിക്കേള്‍പ്പിക്കാനായിരുന്നല്ലോ അദ്ദേഹത്തിനു താല്‍പ്പര്യം. മലയാളകവിതയിടെ ഇടിമുഴക്കം എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു കണ്ടു. ഇടിയോടൊപ്പം മിന്നലുമുണ്ടാകുമല്ലോ? അദ്ദേഹത്തിന്റെ. നമ്മുടെ ബോധ തലങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങളുടെ ഞെട്ടലുകള്‍ സൃഷ്ടിച്ച്‌ ആ മിന്നല്‍ പോയ്‌ മറഞ്ഞു. പ്രധാന സൃഷ്ടികള്‍ കുറത്തി,കാട്ടാളന്‍,ശാന്ത,മത്തങ്ങ,തുടങ്ങിയവയാണ്‌

തുഷാര.എസ്‌

സുധന്യ.എസ്‌.എസ്‌





Thursday 3 April 2008

കവിത (ഒരു സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്ക്‌.)



നമ്മുടെ പ്രഥമാധ്യാപിക ഒരു കവിഹൃദയത്തിനുടമ കൂടിയാണ്‌.

സൌഹൃദപുഷ്പം.


മുറുകിപ്പിടിക്കുമാ വേദനയ്ക്കിടയിലും

സാന്ത്വനമേകി നീ നിന്നു ചാരേ...

ആ നിമിഷത്തിലൊരല്‍പമായെങ്കിലു

മാശ്വാസം കൊണ്ടു ഞാനെന്നിലാകെ

ഇന്ന് ഞാനോര്‍ക്കുന്നു നിന്‍ വദനംബുജം

മാലാഖപോലെന്നെത്തഴുകിയൊരാമുഖം നാന്‍സീ...!!

നീയിന്നെവിടെയാണെന്‍ സഖീ ?

ജീവിത പന്ഥാവില്‍ നാമിനിക്കാണുമോ?

എന്നിലെന്നോ കൈമോശം വന്നൊരാ

മുത്തിനു വേണ്ടി ഞാന്‍ ചുറ്റും തിരയവേ

ആ മുത്തെന്നിലര്‍പ്പിച്ച വിങ്ങലിന്‍ നോവിനാല്‍

ഞാനറിയാതെ കുഴഞ്ഞു പിടയവേ...

ഹാ! നാന്‍സീ... നീയെന്നരികിലെത്തി

സ്നേഹത്തിന്‍ വാടാത്ത പുഷ്പവുമായ്‌

കുഴഞ്ഞൊരാംഗല ഭാഷയില്‍ നീ

യിടറിപ്പറഞ്ഞുവോ സാന്ത്വനവാക്കുകള്‍

ഏതോ സുഖ സ്പര്‍ശത്തലെന്‍ മിഴി

ചിമ്മിത്തുറന്നു പോയൊരാനിമിഷം

വാടാത്തൊരു കുലപ്പൂവെനിയ്ക്കേകി നീ.

തൂ മന്ദഹാസം ചൊരിഞ്ഞു നിന്നൂ.

നീയെനിയ്ക്കേകിയ പൂവിന്‍ പരിമള മിന്നും

നിറഞ്ഞെന്നില്‍ നില്‍ക്കുന്നു സോദരീ..

ഇതളുകള്‍ വാടിക്കരിഞ്ഞുപോയെങ്കിലുമെന്‍

മനോ മുകുരത്തിലാറാടി നില്‍ക്കുന്നു.

കൊഴിഞ്ഞു വീണൊരായിതളുകള്‍ പേറി

ഞാനോര്‍മ്മതന്‍ ചെപ്പിതില്‍ സൂക്ഷിപ്പൂ ഭദ്രമായ്‌ !!.

സബൂറാ ബീവി.

കേരളനാട്‌

കേരളനാട്‌
ദൈവത്തിന്റെ സ്വന്തം നാട്‌നമ്മുടെ കേരള നാട്‌
മലയാളം എന്നൊരു നാട്‌ നമ്മുടെ കേരള നാട്‌
കേളികൊണ്ടുണരുന്ന നാട്‌നമ്മുടെ കേരള നാട്‌
മാബലി വാണൊരു നാട്‌നമ്മുടെ കേരള നാട്‌
കേരംതിങ്ങും നാട്‌നമ്മുടെ കേരള നാട്‌
പച്ച പുതച്ചൊരു നാട്‌നമ്മുടെ കേരള നാട്‌
കുയിലുകള്‍ പാടും നാട്‌ നമ്മുടെ കേരള നാട്‌
നെന്‍ മണി വിരിയും നാട്‌ നമ്മുടെ കേരള നാട്‌
മതസൌഹാര്‍ദം പൊന്‍ കൊടി വീശുംകൈരളി എന്നൊരു നാട്‌
ഉള്ളൂര്‍,നമ്പ്യാര്‍,വള്ളത്തോളുംശീലുകള്‍ പാടിയ നാട്‌.
ഭരത്‌ ഗോവിന്ദ്‌. ജി.എസ്‌